മെഡിസെപ് രണ്ടാം ഘട്ടം , 19-05-2025 ന് ശേഷം സേവനത്തിൽ പ്രവേശിച്ചവരുടെ പ്രീമിയം തുകയും കുടിശ്ശികയും ഒഴിവാക്കിയത് സംബന്ധിച്ചും ടി കാലയളവിലെ ഈടാക്കിയ തുക റീഫണ്ട് ചെയ്യുന്നതും സംബന്ധിച്ച സർക്കുലർ
ഹയർ സർവ്വെ പരീക്ഷാഫലം - 30-05-2025, 31-05-2025
ചെയിൻ സർവ്വെ പരീക്ഷാഫലം - 09-04-2025, 10-04-2025
ചെയിൻ സർവ്വെ പരീക്ഷാഫലം -17-07-2025, 18-07-2025
കൃഷി വകുപ്പിലെ 2025 ലെ പൊതുസ്ഥലംമാറ്റം - അസിസ്റ്റന്റ് കൃഷി ഓഫീസരുടെ അന്തർജില്ലാ സ്ഥലംമാറ്റം അന്തിമ ലിസ്റ്റ്
കൃഷി വകുപ്പിലെ 2025 ലെ പൊതുസ്ഥലംമാറ്റം - സീനിയർ ക്ളാർക്ക്, യു.ഡി.ടൈപ്പിസ്റ്റ്, ക്ളാർക്ക് Revised കരട് ഉത്തരവ്,
കൃഷി വകുപ്പിലെ 2025 ലെ പൊതുസ്ഥലംമാറ്റം - സീനിയർ ക്ളാർക്ക്, യു.ഡി.ടൈപ്പിസ്റ്റ്, ക്ളാർക്ക് കരട് ഉത്തരവ്,
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ മോണിട്ടർ ചെയ്യുന്നതിന് വികസിപ്പിച്ച 'ഹരിത മിത്രം 2.0' ആപ്ലിക്കേഷന് അംഗീകാരം നൽകി നടപ്പിലാക്കുന്നതിനുളള ഉത്തരവ്.
'ഹരിത മിത്രം 2.0' പദ്ധതിയുടെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുളള ചുമതലകൾ 🫵
(ഇവിടെ സ്പർശിക്കുക)
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
a. കെ സ്മാർട്ടിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലുള്ള എല്ലാ വീടുകളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങൾ ശേഖരിക്കുകയും ഇതുവരെയും ഹരിതമിത്രത്തിൽ എൻറോൾ ചെയ്യാത്ത കെട്ടിടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യേണ്ടതാണ്. ഹരിതമിത്രം 2.0 ലോഞ്ച് ചെയ്യുമ്പോൾ തന്നെ ഇത്തരത്തിലുളള എല്ലാ കെട്ടിടങ്ങളേയും ഹരിതമിത്രത്തിൽ എൻറോൾ ചെയ്യുന്നതിനുളള നടപടി സ്വീകരിക്കേണ്ടതാണ്.
b. എല്ലാ ഹരിതമിത്രം ഉപഭോക്താക്കളുടേയും കെട്ടിട നമ്പർ കെ സ്മാർട്ട് അടിസ്ഥാനമാക്കി രേഖപ്പെടുത്തണം. ഹരിതകർമ്മസേനയ്ക്ക് നൽകാനുള്ള കുടിശിക തുക ഈടാക്കുന്നതിന് ഇപ്രകാര കെട്ടിട നമ്പർ കൂടി ചേർക്കേണ്ടത് ആവശ്യമായതിനാൽ ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.
c. ഹരിതമിത്രം 1.0 പ്രകാരമുളള യൂസർ ഫീ കുടിശ്ശിക സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിച്ച് വെയ്ക്കുകയും അത് പിരിച്ചെടുക്കുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
d. തദ്ദേശസ്ഥാപന പരിധിയിലുള്ള കെട്ടിടങ്ങളിൽ എത്രയിടത്ത് ക്യൂ ആർ. കോഡ് നശിച്ചു പോയിട്ടുണ്ട് എന്ന് കണക്കാക്കി പുതിയവ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. എല്ലാ കെട്ടിടങ്ങളിലും ഏകീകൃത രീതിയിലുള്ളതും ഗുണമേന്മയുള്ളതുമായ ക്യൂ ആർ കോഡ് പതിപ്പിക്കാനുള്ള സംവിധാനം ഒരുക്കുവാനുള്ള ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേതാണ്. എല്ലാ ഹരിതകർമ്മസേനാംഗങ്ങളുടെ കെയ്യിലും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഡാറ്റാ കണക്ഷനോട് കൂടിയ സ്മാർട് ഫോൺ ഉണ്ടെന്ന് ഉറപ്പു വരുത്തുക.
e. ഹരിതകർമ്മസേന കൺസോർഷ്യവുമായി ചർച്ച ചെയ്ത് വിവിധ തരം മാലിന്യങ്ങൾ ശേഖരിക്കുന്നതിനാവശ്യമായ സർവീസ് പ്ലാനുകൾ തയ്യാറാക്കി സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള യൂസർ ഫി നിശ്ചയിച്ച് ഭരണ സമിതി അംഗീകാരം നേടിയെടുക്കേണ്ടതാണ്.
f. പുതിയ വേർഷന്റെ ലോഞ്ചിംഗ് ഘട്ടത്തിൽ വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും മറ്റ് സന്നദ്ധ പ്രവർത്തകരുടേയും സഹകരണം ഉറപ്പാക്കി ഹരിതമിത്രം 2.0 യുടെ പ്രവർത്തനത്തിന് പ്രചാരം നൽകേണ്ടതാണ്. ഗ്രാമസഭ/ വാർഡ് സഭ/ വാർഡ് കമ്മിറ്റി യോഗങ്ങളിൽ ഹരിതമിത്രം 2.0 സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതും എല്ലാ മേഖലകളിലും ഉൾപ്പെടുന്നവരുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതുമാണ്.
g. പുതിയ വേർഷനിൽ ഓരോ ഹരിതകർമ്മസേനാംഗത്തിനും യൂസർ ഐ ഡി ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ടു തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലെ എല്ലാ കെട്ടിടങ്ങളും ശാസ്ത്രീയമായ രീതിയിൽ ഗ്രൂപ്പുകൾ ആക്കി ഓരോ ഗ്രൂപ്പും ഓരോ ഹരിതകർമ്മസേനാംഗത്തിനായി നിശ്ചയിച്ചു നൽകേണ്ടതാണ്. അത്തരത്തിൽ ഒരു ഹരിതകർമ്മ സേനാംഗത്തിന് ഒരു ഗ്രൂപ്പിന്റെ ചുമതല നൽകുന്നു എങ്കിലും മുൻപ് ഉളളതു പോലെ മറ്റൊരു ഹരിതകർമമസേനാംഗം സഹായത്തിനായി പോകുന്നതിന് തടസം ഇല്ല.
h. ഇങ്ങനെ വിഭജിച്ചു നൽകുന്ന കെട്ടിടങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതും അവയിൽ നിന്ന് യൂസർ ഫീ ശേഖരിച്ചു കൺസോർഷ്യം അക്കൗണ്ടിൽ അടയ്ക്കുന്നതിനുമുള്ള ചുമതല ബന്ധപ്പെട്ട ഹരിത കർമ്മ സേനാംഗത്തിന്റേത് മാത്രമായിരിക്കും. ഇങ്ങനെ ശേഖരിക്കുന്ന യൂസർ ഫീ അതേ ദിവസത്തിൽ തന്നെയോ അടുത്ത പ്രവർത്തിദിവസം വൈകുന്നേരത്തിന് മുമ്പായോ ( 3 ദിവസം) അക്കൗണ്ടിൽ അടക്കേണ്ടതാണ്. ഇത് സുതാര്യമായും കൃത്യമായും നടക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയാണ്. ഇതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചുമതലകൾ നിശ്ചയിക്കുകയും വേണം.
i. യൂസർ ഫീ ഓൺലൈൻ ആയി അടയ്ക്കാനുള്ള സംവിധാനങ്ങളും ഉടൻ തന്നെ ഒരുക്കുന്നതാണ്. അതുകൊണ്ടു തന്നെ ശരിയായ കൺസോർഷ്യം അക്കൗണ്ട് ഹരിതമിത്രവുമായി ബന്ധപ്പെടുത്തുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
j. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വാർഡ് തലത്തിലോ തദ്ദേശ സ്ഥാപന തലത്തിലോ ഉത്തരവാദിത്ത്വപ്പെട്ട ജീവനക്കാരെ നിയോഗിക്കേണ്ടതാണ്.
k. ഹരിത കർമ്മസേനയ്ക്ക് ആവശ്യമായ തിരിച്ചറിയൽ കാർഡ് തദ്ദേശ സ്ഥാപനം ലഭ്യമാക്കേണ്ടതാണ്.
l. ഓരോ വാർഡിലേയ്ക്കും ചുമതലപ്പെടുത്തിയ ഹരിതകർമസേന അംഗങ്ങളുടെ വിവരം ഹരിതമിത്രം 2. 0 യിൽ തദ്ദേശ സ്ഥാപനതലത്തിൽ ക്രമീകരിക്കുന്നത് അനുസരിച്ച് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. വാർഡിലേക്ക് ചുമതലപ്പെടുത്തുന്ന ഹരിതകർമ്മസേന അംഗങ്ങളെ പ്രസ്തുത വാർഡിലെ ഉപഭോക്താക്കൾക്ക് തൽസമയം അറിയുന്നതിനുളള സംവിധാനം ഉണ്ടായിരിക്കുന്നതാണ്.
m. ഹരിതകർമ്മസേന കൺസോർഷ്യം അക്കൗണ്ടിലേക്ക് ലഭിക്കുന്ന യൂസർഫീ ഇതര വരുമാനം (തരം തിരിച്ച പ്ലാസ്റ്റിക് - പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ കൈമാറ്റത്തിലൂടെയും കൺസോർഷ്യത്തിന്റെ മറ്റ് പ്രവർത്തനങ്ങളിലൂടെയും ലഭിക്കുന്ന വരുമാനം) കൺസോർഷ്യത്തിന്റെ പ്രസിഡന്റിന്റെ അറിവോടെ കൺസോർഷ്യത്തിന്റെ സെക്രട്ടറിയുടെ ലോഗിൻ വഴി ഉൾപ്പെടുത്തുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
n. ഹരിതകർമ്മസേനയുടെ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഓരോ വാർഡിലേയും കൺസോർഷ്യത്തിന്റെ മൊത്തമായതുമായ വരുമാനം, ചെലവ്, മറ്റ് വിവരങ്ങൾ ചർച്ച ചെയ്യുന്നതിനും എല്ലാ മാസവും തദ്ദേശസ്ഥാപന തലത്തിൽ കൺസോർഷ്യത്തിന്റെ യോഗം ചേരുന്നു എന്ന് തദ്ദേശ സ്ഥാപന സെക്രട്ടറി ഉറപ്പു വരുത്തേണ്ടതുമാണ്.
o. എല്ലാ ഉപഭോക്താക്കളുടേയും വിവരങ്ങൾ കെട്ടിട നമ്പരുമായി ബന്ധിപ്പിക്കുന്നതു വരെ ഹരിത കർമ്മസേന എൻ.ഒ.സി. Due Certificate) നൽകുന്നതിനുളള സംവിധാനം തദ്ദേശസ്ഥാപനതലത്തിൽ കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ ക്രമീകരിക്കേണ്ടതാണ്. എല്ലാ ഉപഭോക്താക്കളുടേയും വിവരങ്ങൾ കെട്ടിട നമ്പരുമായി ബന്ധിപ്പിക്കുന്നത് പൂർത്തിയായാൽ എൻ.ഒ.സി. (No Due Certificate) ഉപയോക്തൃ ലോഗിനിൽ ലഭ്യമാകുന്നതാണ്.
p. മൂന്ന് മാസത്തിലൊരിക്കൽ കൺസോർഷ്യത്തിന്റെ ഡിസിബി. (Demand Collection Balance) വിവരം പഞ്ചായത്ത്/കൗൺസിൽ/ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിക്കേണ്ടതും കുടിശിക തീർപ്പാക്കുന്നതിന് നിയമാനുസൃത നടപടികൾ ശിപാർശ ചെയ്യേണ്ടതുമാണ്.
q. കൺസോർഷ്യത്തിന്റെ മൊത്തം വരുമാനവും ചെലവുകളും ഓരോ മാസം പൂർത്തിയാകുമ്പോഴും റീകൺസിലേഷൻ ചെയ്യേണ്ടതാണ്. ഹരിത മിത്രം 2.0 യിൽ ലഭിക്കുന്ന സ്റ്റേറ്റ്മെന്റും ബാങ്കിൽ നിന്നും ലഭിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റെും ഇതിനായി ഉപയോഗിക്കേണ്ടതാണ്. റീകൺസിലേഷൻ (Reconciliation) നടത്തി വരവ് ചെലവുകൾ പരിശോധിച്ച് ഉറപ്പിച്ച വിവരം എല്ലാ മാസത്തേയും കൺസോർഷ്യം യോഗത്തിൽ ഒന്നാമത്തെ അജണ്ടയായി ഉൾപ്പെടുത്തി ചർച്ച ചെയ്യുന്നു എന്ന് തദ്ദേശ സ്ഥാപനം ഉറപ്പു വരുത്തേണ്ടതാണ്.
2. ശുചിത്വ മിഷൻ
a. ഹരിത കർമ്മസേന ശേഖരിക്കുന്ന വസ്തുക്കൾ ക്ലീൻ കേരള കമ്പനി / അംഗീകൃത ഏജൻസി ശേഖരിക്കുന്നതുവരെ സംഭരിച്ചു വയ്ക്കാനുളള സൗകര്യം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ടെന്ന് ജില്ലാ കോർഡിനേറ്റർ മോണിറ്റർ ചെയ്യേണ്ടതാണ്.
b. അംഗീകൃത ശേഖരണ ഏജൻസികൾ, റീസൈക്ലേഴ്സ്, എംപാനൽഡ് ഏജൻസികൾ എന്നിവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ യഥാസമയങ്ങളിൽ പ്രസിദ്ധീകരിക്കുക.
c. അധിക വരുമാനം കണ്ടെത്തുന്നതിനായി ആവശ്യമായ പരിശീലനങ്ങളിൽ സഹായിക്കുക ഹരിതകർമ്മസേനാംഗങ്ങൾക്ക്
d. ഹരിതമിത്രം 2.0 യിലെ വിവരങ്ങൾ വിശകലനം ചെയ്ത് പ്രവർത്തന പരിപാടികൾക്ക് രൂപം നൽകുക.
3. കുടുംബശ്രീ
a. കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതമിത്രം 2, 0 നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് ആവശ്യമായ സഹായ സഹകരണങ്ങൾ ലഭ്യമാക്കേണ്ടതാണ്.
b. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഡാറ്റാ കണക്ഷനോട് കൂടിയ സ്മാർട് ഫോൺ ലഭ്യമല്ലാത്ത ഹരിതകർമ്മസേന അംഗങ്ങൾക്ക് കൺസോർഷ്യം അക്കൗണ്ടിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കിയോ, സി.എസ്.ആർ ഫണ്ട് / സ്പോൺസർഷിപ്പ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയോ സ്മാർട്ട് ഫോൺ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക.
c. ഹരിതമിത്രം 2.0 യുമായി ബന്ധപ്പെടുത്തുന്ന കൺസോർഷ്യത്തിന്റെ ബാങ്ക് അക്കൗണ്ട് കൃത്യമാണ് എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
d. കുടുംബശ്രീ ഹരിതകർമ്മസേന ജില്ലാ കോർഡിനേറ്റർ ഹരിതകർമ്മസേന അക്കൗണ്ടുകളുടെ കൃത്യതയിൽ മേൽനോട്ടം ഉറപ്പു വരുത്തേണ്ടതാണ്.
e. ഹരിതകർമ്മ സേനയ്ക്ക് ആവശ്യമായ പരിശീലനം യഥാസമയം ലഭിക്കാൻ നടപടി സ്വീകരിക്കുക.
4. ക്ലീൻ കേരളാ കമ്പനി
a. ഹരിതമിത്രം 2. 0 നിലവിൽ വരുന്നതോടു കൂടി അജൈവ മാലിന്യ ശേഖരണം കൂടുതൽ ആലോചിച്ച് തദ്ദേശസ്ഥാപനവുമായി കാര്യക്ഷമമാകുമെന്നതിനാൽ ബന്ധപ്പെട്ട എം.സി.എഫ്-കളിൽ നിന്നുളള മാലിന്യ നീക്കം സമയബന്ധിതവും തടസ്സരഹിതവും ആക്കുന്നതിനുളള നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിന്റെ ഏകോപന ചുമതല ക്ലീൻ കേരള കമ്പനിയുടെ ജില്ലാ മാനേജർ വഹിക്കേണ്ടതാണ്.
b. ഓരോ മാസവും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന അജൈവ വസ്തുക്കളുടെ ഇനം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതാണ്. ഇതിലൂടെ അജൈവ വസ്തുക്കളുടെ ശേഖരണം തരം തിരിവ് എന്നിവ ഹരിത കർമ്മസേനയ്ക്ക് മുൻകൂട്ടി പൂർത്തിയാക്കാനാകും.
5. കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രൊജക്റ്റ്
a. കേരളത്തിലെ എല്ലാ നഗരസഭകളിലും ഹരിതമിത്രം 2.0 നടപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് ആവശ്യമായ സഹായ സഹകരണങ്ങൾ ലഭ്യമാക്കേണ്ടതാണ്.
6. ഇൻഫർമേഷൻ കേരളാ മിഷൻ
a. കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതമിത്രം 2.0 നടപ്പാക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും ആപ്ലിക്കേഷന്റെ ഗുണമേന്മ ഉറപ്പു വരുത്താനുമുള്ള ചുമതല ഇൻഫർമേഷൻ കേരള മിഷന് ആയിരിക്കും.
b. എല്ലാ ഹരിതകർമ്മസേനാംഗങ്ങൾക്കും പുതിയ ആപ്ലിക്കേഷനിൽ പരിശീലനം നൽകുക.
c. ഹരിത കർമ്മസേന കൺസോർഷ്യം അക്കൗണ്ടിലേയ്ക്ക് ലഭിക്കുന്ന യൂസർഫീ ഇതര വരുമാനം (തരം തിരിച്ച പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ കൈമാറ്റത്തിലൂടെയും കൺസോർഷ്യത്തിന്റെ മറ്റ് പ്രവർത്തനങ്ങളിലൂടെയും ലഭിക്കുന്ന വരുമാനം) കൺസോർഷ്യത്തിന്റെ പ്രസിഡന്റിന്റെ അറിവോടെ കൺസോർഷ്യത്തിന്റെ സെക്രട്ടറിയുടെ ലോഗിൻ വഴി ഉൾപ്പെടുത്താനുളള സൗകര്യം ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കി നൽകേണ്ടതാണ്.
d. എല്ലാ മാസവും നടക്കുന്ന കൺസോർഷ്യം യോഗങ്ങളുടെ മിനിറ്റസ് ഹരിതമിത്രം 2. 0 യിൽ രേഖപ്പെടുത്തുന്നതിനുളള സൗകര്യം ഐ കെ എം തയ്യാറാക്കി നൽകേണ്ടതാണ്.
e. ഹരിതകർമ്മസേനയുടെ സേവനവുമായി ബന്ധപ്പെട്ട പരാതികൾ, വിവിധ സബ്സ്ക്രിപ്ഷൻ സ്വീകരിച്ചിട്ടുളള ഉപഭോക്താക്കൾക്കുളള പരാതികൾ എന്നിവ രേഖപ്പെടുത്താനും അവ പരിഹരിക്കുന്നതിനും, പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം കസ്റ്റമർ ലോഗിനിൽ ലഭ്യമാക്കുന്നതിനുമുള്ള സംവിധാനവും സമയബന്ധിതമായി പരിഹരിക്കപ്പെടാത്ത പരാതികൾ ഓട്ടോ എസ്കലേഷൻ വഴി സംസ്ഥാന തല കൺട്രോൾ റൂമിലേക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഹരിതമിത്രം 2. 0 ആപ്ലിക്കേഷനിൽ ഐ.കെ.എം ഉൾപ്പെടുത്തേണ്ടതാണ്.
7. ഹരിത കേരള മിഷൻ
a. ഹരിതമിത്രം 2.0യുടെ സവിശേഷത സംബന്ധിച്ച് ശക്തമായ പ്രചരണം സംഘടിപ്പിക്കുക.
b. പരിശീലന പരിപാടികൾക്ക് ആവശ്യമായ പിന്തുണ നൽകുക.
c. ഹരിതമിത്രം 2.0 ആപ്പിലൂടെ ലഭിക്കുന്ന ഡേറ്റ വിശകലനം ചെയ്ത് മാലിന്യ പരിപാലനത്തിനായുളള കർമ്മ പരിപാടികൾ നവീകരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുക.
d. ഹരിതമിത്രം 2.0 യുടെ പ്രവർത്തനങ്ങൾക്ക് വിവിധ ഏജൻസികളുടെ ഏകോപനം.
8. ജില്ലാ ജോയിന്റ് ഡയറക്ടർ
a. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിതമിത്രം 2.0 നിലവിൽ വന്നുവെന്ന് ഉറപ്പ് വരുത്തുക.
b. ഹരിതകർമ്മസേനയുടെ തദ്ദേശസ്ഥാപനതല മോണിറ്ററിംഗ് സമിതി പ്രവർത്തനം ജില്ലാ ജോയിന്റ് ഡയറക്ടർ സമയാ സമയം വിലയിരുത്തേണ്ടതാണ്.
c. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിൽ മാലിന്യ സംസ്കരണത്തിൻ്റെ ചുമതലയുള്ള അസിസ്റ്റന്റ്റ് ഡയറക്ടർ, ഹരിതമിത്രത്തിന്റെ ചുമതലയുള്ള ഐ.കെ.എം. ടെക്നിക്കൽ ഓഫീസർ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ തുടങ്ങി മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരുടെ പങ്കാളിത്ത്വവും നേതൃത്വപരമായ പ്രവർത്തനവും ഉറപ്പാക്കി ജില്ലാ മോണിട്ടറിംഗ് കമ്മിറ്റി പ്രവർത്തനം ഉറപ്പാക്കുക
d. എല്ലാ തദ്ദേശസ്ഥാപന പരിധിയിലെയും ഹരിതകർമ്മസേന അംഗങ്ങൾക്കും ഹരിതമിത്രം 2.0 പരിശീലനം ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.
9. പ്രിൻസിപ്പൽ ഡയറക്ടറേറ്റ് (തദ്ദേശ സ്വയംഭരണ വകുപ്പ്)
a. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിതമിത്രം 2.0 നടപ്പാക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന്റെയും ആയതിന്റെ ഏകോപന ചുമതലയും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് ആയിരിക്കും.
b. എല്ലാ ഹരിതകർമ്മ സേനാംഗങ്ങൾക്കും പുതിയ ആപ്ലിക്കേഷനിൽ പരിശീലനം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
c. ഹരിതകർമ്മസേനയുമായി ബന്ധപ്പെട്ട് ഹരിതമിത്രം 2.0 വഴി സമർപ്പിക്കപ്പെട്ടതും തദ്ദേശസ്ഥാപന തലത്തിൽ സമയബന്ധിതമായി പരിഹരിക്കപ്പെടാത്തതുമായ പരാതികൾ ഓട്ടോ എസ്കലേഷൻ വഴി സംസ്ഥാനതല കൺട്രോൾ റൂമിലേക്ക് ലഭിക്കുന്നത് മോണിറ്റർ ചെയ്യുകയും ഉചിതമായ നടപടി സ്വീകരിക്കേണ്ടതുമാണ്.
d. ഹരിതമിത്രം 2.0 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾ, ഇൻഫർമേഷൻ കേരള മിഷൻ, കുടുംബശ്രീ മിഷൻ, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രൊജക്റ്റ്, ക്ലീൻ കേരളാ കമ്പനി, ജില്ലാ ജോയിന്റെ ഡയറക്ടർമാർ എന്നിവർ പ്രിൻസിപ്പൽ ഡയറക്ടറേറ്റ് മുഖാന്തിരം ലഭ്യമാകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കേണ്ടതാണ്.
പൊതുമരാമത്ത് വകുപ്പ് പൊതുസ്ഥലംമാറ്റം മാനദണ്ഡങ്ങൾ പരിഷ്കരിച്ച ഉത്തരവ്.
മെഡിസെപ് രണ്ടാം ഘട്ടം , അടുത്ത രണ്ട് വർഷത്തേക്ക് പ്രാബല്യത്തിലുളള ഉത്തരവ്
MEDISEP ന്റെ രണ്ടാംഘട്ടം - സവിശേഷതകൾ 🫵
(ഇവിടെ സ്പർശിക്കുക)
i.അടിസ്ഥാന ഇൻഷുറൻസ് തുക നിലവിലുള്ള 3 ലക്ഷം രൂപയിൽ നിന്ന് പ്രതിവർഷം 5 ലക്ഷം രൂപയായി ഉയർത്തും.
ii.ഏകദേശം 41 പ്രത്യേക ചികിത്സകൾ ലഭിക്കുന്നതിന് അടിസ്ഥാന ആനുകൂല്യ പാക്കേജിൽ 2100 ൽ അധികം നടപടിക്രമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
iii.സ്വകാര്യ, പൊതു ആശുപത്രികളിലെ ടയർ വൺ സിറ്റി നിരക്കുകളുടെ 1.5 മടങ്ങ് വർദ്ധനവോടെ, MEDISEP 2022 ലെ HBP പാക്കേജ് നിരക്കുകൾ 2 -ാം ഘട്ടത്തിനും സ്വീകരിക്കാവുന്നതാണ്. HBP 2022 നിരക്കിന്റെ 1.5 മടങ്ങ് പാക്കേജ് നിരക്ക് വർദ്ധിപ്പിച്ചതിനുശേഷവും, ഏതെങ്കിലും നടപടിക്രമങ്ങളുടെ പാക്കേജ് നിരക്കുകൾ നിലവിലുള്ള മെഡിസെപ്പ് പാക്കേജ് നിരക്കിനേക്കാൾ കുറവാണെങ്കിൽ, നിലവിലുള്ള മെഡിസെപ്പ് പാക്കേജ് നിരക്കുകൾ കണക്കിലെടുക്കേണ്ടതാണ്.
iv.കമ്മിറ്റിയുടെ റിപ്പോർട്ടിൽ (അനുബന്ധം I) ഉൾപ്പെടുത്തിയിട്ടുള്ള ദുരന്ത നടപടിക്രമങ്ങൾക്കുള്ള പാക്കേജ് നിരക്കുകൾ HBP 2022 ലെ പുതുക്കിയ ടയർ-1 നഗര നിരക്കുകൾക്ക് പകരം സ്വീകരിക്കും. മെഡിസെപ്പിൽ (ഘട്ടം1) ദുരന്ത പാക്കേജിന്റെ ഭാഗമായിരുന്ന മൊത്തം മുട്ട് മാറ്റിവയ്ക്കലും മൊത്തം ഇടുപ്പ് മാറ്റിവയ്ക്കലും ഇപ്പോൾ അടിസ്ഥാന ആനുകൂല്യ പാക്കേജിൽ ഉൾപ്പെടുത്തും.
v.ദുരന്ത പാക്കേജുകൾ അംഗീകരിക്കുന്നതിന് രണ്ട് വർഷത്തേക്ക് 40 കോടി രൂപയുടെ ഒരു കോർപ്പസ് ഫണ്ട് ഇൻഷുറർ കരുതിവയ്ക്കണം.
vi.അടിസ്ഥാന ഇൻഷ്വർ ചെയ്ത തുകയുടെ 1% വരെ മുറി വാടകയ്ക്ക് പരമാവധി പരിധി നിരക്കായി നിർദ്ദേശിക്കുന്നു, അതായത് സ്വകാര്യ ആശുപത്രികളിൽ പ്രതിദിനം 5000 രൂപ. സർക്കാർ ആശുപത്രികളിൽ, പേ വാർഡുകളുടെ പരമാവധി മുറി വാടക പ്രതിദിനം 2000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
vii.എല്ലാ പ്രാഥമിക ഗുണഭോക്താക്കൾക്കും പ്രതിമാസ പ്രീമിയം തുല്യമായിരിക്കും.
viii.ബിഡ് അന്തിമമാക്കുന്നതിന് വിധേയമായി നികുതികൾ ഉൾപ്പെടെയുള്ള പ്രതിമാസ പ്രീമിയം 750 രൂപയായി വർദ്ധിപ്പിക്കും.
ix.MEDISEP ഘട്ടം II-ൽ ESI ആനുകൂല്യം ഇല്ലാത്ത വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, നിയമാനുസൃത സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ജീവനക്കാരെയും പെൻഷൻകാരെയും ഉൾപ്പെടുത്തുന്നതിന് തത്വത്തിൽ അനുമതി നൽകുന്നു. ആവശ്യമായ ഡാറ്റയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത ഇൻഷുറൻസ് കമ്പനിയെ നേരിട്ട് സമീപിക്കുകയും ഗുണഭോക്താക്കളെ ചേർക്കുന്നതിനുള്ള പ്രീമിയം പേയ്മെന്റ് ഉറപ്പാക്കുകയും വേണം. MEDISEP ഘട്ടം II-ലെ അതേ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് തിരഞ്ഞെടുത്ത ഇൻഷുറർ ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ഇൻഷുറൻസ് പരിരക്ഷ നൽകണം.
x.പോളിസി കാലയളവ് രണ്ട് വർഷത്തേക്കായിരിക്കും. രണ്ടാം വർഷത്തേക്കുള്ള പ്രീമിയത്തിലും പാക്കേജ് നിരക്കുകളിലും 5% വർദ്ധനവ് അനുവദിക്കും.
xi.ആദ്യ ഘട്ടത്തിൽ സാങ്കേതികമായി യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് മാത്രമേ MEDISEP പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള ടെൻഡർ പ്രക്രിയയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.
xii.SCTIMST, JIPMER എന്നീ പ്രത്യേക ദേശീയ തല സ്ഥാപനങ്ങളുടെ അവശ്യ എംപാനൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കമ്മിറ്റി നിർദ്ദേശിക്കുന്നു. ഈ സ്ഥാപനങ്ങളുടെ എംപാനൽമെന്റ് സാധ്യമല്ലെങ്കിൽ, ഈ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന എല്ലാ ചികിത്സകളും പരിഷ്കരിച്ച പദ്ധതിയുടെ പാക്കേജ് നിരക്കുകൾ അടിസ്ഥാനമാക്കി ഇൻഷുറർ ഗുണഭോക്താക്കൾക്ക് തിരികെ നൽകും.
xiii.പദ്ധതിയിലെ നിലവിലുള്ള 3 വ്യവസ്ഥകൾക്ക് (ഹൃദയസ്തംഭനം, പക്ഷാഘാതം, റോഡ് അപകടം) പുറമേ, 10 അടിയന്തര സാഹചര്യങ്ങൾ കൂടി (അനുബന്ധം II) ഉൾപ്പെടുത്തുന്നതിനായി പദ്ധതിക്ക് കീഴിലുള്ള റീഇംബേഴ്സ്മെന്റിന്റെ ആനുകൂല്യം വിപുലീകരിച്ചിരിക്കുന്നു.
xiv.ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ ഡേ കെയർ ചികിത്സകൾ തുടർച്ചയായ ചികിത്സയായതിനാൽ ഇൻഷുറൻസ് പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ഏർപ്പെടുത്തും. MEDISEP ഘട്ടം II-ൽ ശസ്ത്രക്രിയ, മെഡിക്കൽ പാക്കേജുകളുടെ ക്ലബ്ബിംഗ് അനുവദിക്കും.
xv.രണ്ടാം ഘട്ടത്തിൽ, ആശുപത്രി പ്രവേശനത്തിന് മുമ്പുള്ള 3 ദിവസത്തെയും ആശുപത്രി പ്രവേശനത്തിന് ശേഷമുള്ള 5 ദിവസത്തെയും ചെലവുകൾ വഹിക്കും.
xvi.തിരഞ്ഞെടുത്ത ഇൻഷുറൻസ് ദാതാവുമായി വിശദമായ ചർച്ച നടത്തിയ ശേഷം തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാരുടെ (ടിപിഎ) തിരഞ്ഞെടുപ്പ് അന്തിമമാക്കും.
xvii.പദ്ധതിയിൽ ഒരു ത്രിതല പരാതി പരിഹാര സംവിധാനം സ്ഥാപിക്കും.
ഓരോ ജില്ലാതല കമ്മിറ്റിയിലും എഡിഎം, ജില്ലാ പ്ലാനിംഗ് ഓഫീസർ, ഡിഎംഒ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയിൽ നിന്നുള്ള ജില്ലാ സെൽ പ്രതിനിധികൾ, ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള പ്രതിനിധി എന്നിവ ഉൾപ്പെടും.
സംസ്ഥാനതല കമ്മിറ്റിയിൽ അഡീഷണൽ സെക്രട്ടറി (ധനകാര്യം (ആരോഗ്യ ഇൻഷുറൻസ്), അഡീഷണൽ സെക്രട്ടറി (ആരോഗ്യ-കുടുംബക്ഷേമം), ഹെൽത്ത് സർവീസസ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ ഉൾപ്പെടുന്നു. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികൾ, ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള പ്രതിനിധി, സംസ്ഥാന ആരോഗ്യ ഏജൻസിയുടെ ജോയിന്റ് ഡയറക്ടർ എന്നിവർ ഉൾപ്പെടുന്നു.
സംസ്ഥാന അപ്പലേറ്റ് അതോറിറ്റി (ആരോഗ്യ-കുടുംബക്ഷേമ) വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കും.
xviii.ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനിലെ ഐടി പ്ലാറ്റ്ഫോമിന്റെയും ട്രാൻസാക്ഷൻ മാനേജ്മെന്റ് സിസ്റ്റത്തിന്റെയും അതേ രീതിയിൽ മെഡിസെപ്പിലെ ഹെൽത്ത് ക്ലെയിം എക്സ്ചേഞ്ച് പ്ലാറ്റ്ഫോം അവതരിപ്പിക്കും. തിരഞ്ഞെടുത്ത ഇൻഷുറൻസ് കമ്പനിയുമായി ചർച്ച ചെയ്തതിന് ശേഷമാണ് ഐടി പ്ലാറ്റ്ഫോം വികസനം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.
xix.ഗുണഭോക്താക്കളുടെ വിശദാംശങ്ങൾ തൽക്ഷണം ലഭ്യമാക്കുന്നതിന് മെഡിസെപ് കാർഡുകളിൽ ഒരു ക്യുആർ കോഡ് സംവിധാനം അവതരിപ്പിക്കും.
xx.പദ്ധതിയുടെ കരാർ ലംഘിക്കുന്ന എംപാനൽ ചെയ്ത ആശുപത്രികൾക്കെതിരെ നടപടിയെടുക്കുന്നതിന് ഇൻഷുറൻസ് കമ്പനി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOP) രൂപീകരിക്കണം. കൂടാതെ, അമിതമായ ബില്ലിംഗ് രീതികൾ പോലുള്ള സ്വകാര്യ ആശുപത്രികളുടെ ചൂഷണ രീതികൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം ഉപയോഗപ്പെടുത്താം.
നിലവിലെ പദ്ധതിയിൽ ഗുണഭോക്താക്കളുടെയും ആശ്രിതരുടെയും എൻറോൾമെന്റിനുള്ള വ്യവസ്ഥകൾ, നിർവചനങ്ങൾ, ആശുപത്രി എംപാനൽമെന്റ് മാനദണ്ഡങ്ങൾ എന്നിവയും രണ്ടാം ഘട്ടത്തിനായി സ്വീകരിക്കും.
മതിയായ രേഖകളില്ലാതെ സ്ഥാപനങ്ങളും സംഘടനകളും കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ച് നൽകുന്നതിന് മാനദണ്ഡങ്ങൾ പുതുക്കിയ ഉത്തരവ്
വിവിധ വകുുപ്പുകളിലെ താഴ്ന്ന വിഭാഗം ജീവനക്കാര്ക്ക് അതത് വകുപ്പുകളിലെ ക്ലര്ക്ക്(എല്.ഡി.ക്ലര്ക്ക്)/എല്.ഡി. ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് അനുവദിച്ചുപോരുന്ന 10% തസ്തികമാറ്റ നിയമനം - സീനിയോരിറ്റിയും ശമ്പള സ്കെയിലും കണക്കാക്കുന്നത് - സ്പഷ്ടീകരണം
വിവിധ വകുപ്പുകളിലെ താഴ്ന്ന വിഭാഗം ജീവനക്കാരുടെ തസ്തികമാറ്റ നിയമനം- പരീക്ഷയോഗ്യത നേടുന്നതിനുള്ള ഇളവ് - സമയപരിധി ദീര്ഘിപ്പിച്ചു കൊണ്ടുളള ഉത്തരവ്
റവന്യൂ വകുപ്പ് ഫീസുകൾ വർദ്ധിപ്പിച്ച ഉത്തരവ്
വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷകന്റെ സത്യവാങ്മൂലം നിർബന്ധമാക്കിയ
അച്ചടക്ക നടപടി സംബന്ധിച്ച
കെ.എസ്.എസ്.ആർ 1958
അക്ഷയകേന്ദ്രങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങൾ