തദ്ദേശ സ്വയംഭരണ കൊല്ലം ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസിലേക്ക് നടന്ന പ്രതിഷേധമാർച്ച് സംസ്ഥാന സെക്രട്ടറിയേറ്റംഗം സ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു🔻
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിലേക്കും ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസുകളിലേക്കും പ്രതിഷേധമാർച്ച്🔻
2025 ആഗസ്റ്റ് 20 ന് പ്രിൻസിപ്പൽ ഡയറക്ടറേറ്റിനും ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസുകൾക്കും മുന്നിൽ പ്രതിഷേധം - നോട്ടീസ് 👇 വായിക്കാൻ (ഇവിടെ സ്പർശിക്കുക)
സുഹൃത്തുക്കളെ,
തദ്ദേശ സ്വയംഭരണ വകുപ്പിലെ ലൈൻ ഡിപ്പാർട്ട്മെൻ്റുകളുടെ ഏകീകരണത്തോടെ ജീവനക്കാരുടെ പ്രശ്നങ്ങൾ സങ്കീർണ്ണമായിത്തീർന്നിരിക്കുകയാണ്. 2016 ലെ ഇൻ്റഗ്രേഷൻചർച്ച മുതൽ ജോയിന്റ് കൗൺസിലും ഫെഡറേഷനും ഉന്നയിച്ച ആശങ്കകൾ ശരിയാണെന്ന് വന്നിരിക്കുന്നു. ഏറ്റവും വലിയ ഭരണപരിഷ്കാരമാകുമായിരുന്ന വകുപ്പുതല ഏകീകരണത്തെ ഉദ്യോഗസ്ഥ ഏകീകരണം മാത്രമെന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ആശങ്കകളകറ്റുന്നതിന് പ്രശ്നങ്ങൾ സംഘടനകളുമായി ചർച്ച ചെയ്ത് പരിഹരിക്കണം.
തദ്ദേശകങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമിതിയെ നിയമിക്കണം
തദ്ദേശസ്വയം ഭരണ വകുപ്പിലെ കടുത്ത മാനസിക പ്രയാസമുള്ള തൊഴിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയാതെ ആത്മഹത്യ ചെയ്തവരും വകുപ്പ് വിട്ടുപോയവരും അനവധിയാണ്. നിരവധി എഞ്ചിനീയർമാർ വകുപ്പ് വിട്ടു പോയി. ദിവസവും പുതിയ ചുമതലകൾ അടിച്ചേൽപ്പിക്കുന്നു. ഇത് കാരണം ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിൽപ്പെടുകയാണ്. തദ്ദേശവകുപ്പിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കണം.
മുൻസിപ്പൽ ജീവനക്കാരുടെ പെൻഷൻ ട്രഷറിയിൽ നിന്ന് നൽകണം
2019 ലെ കേരള മുൻസിപ്പാലിറ്റി ഭേദഗതി നിയമത്തിലൂടെ നഗരസഭയിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കിയപ്പോൾ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും മറ്റു സർക്കാർ ജീവനക്കാർക്ക് സമാനമായി അനുവദിക്കപ്പെടുമെന്ന പ്രചരണം ഉണ്ടായിരുന്നു. 2025 ജൂൺ 24 ന് മുൻസിപ്പൽ കോമൺ സർവ്വീസ് ജീവനക്കാരുടെ പെൻഷൻ ഏറ്റെടുക്കാൻ കഴിയില്ലെന്ന് അധികൃതർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ക്ഷേമ രാഷ്ട്രത്തിൻ്റെ കർത്തവ്യമാണ് പെൻഷൻ നൽകുക എന്നത്. ഒരു വിഭാഗം ജീവനക്കാർക്ക് പെൻഷൻ നൽകില്ല എന്ന നിലപാട് ജനാധിപത്യവിരുദ്ധമാണ്.
ജൂൺ 2025 ന് പ്രസിദ്ധപ്പെടുത്തിയ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കത്തിൽ ജീവനക്കാരുടെ പെൻഷൻ ഭാവിയെക്കുറിച്ച് പറഞ്ഞു വച്ചിട്ടുണ്ട്. ലഭിക്കേണ്ട നികുതികൾ സമയബന്ധിതമായും ഊർജ്ജിതമായും പിരിച്ചെടുത്ത് തനത് വരുമാനം വർദ്ധിപ്പിച്ച് പെൻഷൻ ഫണ്ട് കണ്ടെത്തണമെന്ന നിർദ്ദേശമാണ് കത്തിലുള്ളത്. വിരമിച്ച ജീവനക്കാരും പെൻഷനു വേണ്ടി നികുതി പിരിവിന് ഇറങ്ങ ണമെന്ന ധ്വനിയാണ് സൂചിപ്പിക്കുന്നത്.
വി.ഇ.ഒ മാരുടെ പ്രമോഷൻ പ്രശ്നം പരിഹരിക്കുക
വി.ഇ.ഒ മാരുടെ പ്രമോഷൻ ദീർഘകാലമായി തടയുകയാണ്. ഇതര തസ്തികകളിൽ ഇല്ലാത്ത തടസ്സങ്ങൾ വി.ഇ.ഒ മാർക്ക് ബാധകമാക്കിയത് അധികൃതർ ഉചിത സമയത്ത് തീരുമാനമെടുക്കാത്തതി നാലാണ്. ഇരട്ട നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിന് ജീവനക്കാരുടെ മേൽ പ്രതികാര നടപടിയെടുക്കുകയാണ്. എത്ര ജോലി ചെയ്താലും മേലുദ്യോഗസ്ഥർക്ക് തൃപ്തിവരാതെ സ്ഥിരം ശകാരസ്വീകർത്താക്കളായ വി.ഇ.ഒമാർക്ക് പരാതി രഹിതമായ ഒരു സീനിയോറിറ്റി ലിസ്റ്റും ജോബ് ചാർട്ടും പോലുമില്ല. ഇൻ്റഗ്രേഷനോടെ വി.ഇ.ഒ തസ്തിക ആവശ്യമില്ലെന്ന് തീരുമാനിച്ച അധിക്യതർ തസ്തിക വെട്ടിമാറ്റുകയാണ്. വി.ഇ.ഒ തസ്തിക അവസാനിപ്പിച്ച് മറ്റു ജീവനക്കാർക്ക് ചുമതലകൾ അടിച്ചേൽപ്പിക്കാനുള്ള നീക്കവും നടക്കുന്നു. സ്ഥാപനങ്ങളിൽ വി.ഇ.ഒ അനുപാതം നിശ്ചയിക്കാത്തപ്പോൾ സ്ഥലംമാറ്റത്തിൽ ഗ്രേഡ് നിശ്ചയിച്ച ഐ.കെ.എം രീതി തിരുത്തണം.
സ്ഥലംമാറ്റവും പ്രൊമോഷനും പൂർണ്ണമായും കെ-സ്മാർട്ടിലെ എച്ച്.ആർ.എം.എസ് (HRMS) വഴി നടപ്പിലാക്കുക
കേരള എൽ.എസ്.ജി എംപ്ലോയീസ് ഫെഡറേഷൻ്റെ രണ്ട് കേസുകളിലും സ്ഥലംമാറ്റം ഓൺലൈനാണെന്ന് സർക്കാർ സ്റ്റേറ്റ്മെൻ്റ് നൽകിയിട്ടും ഓൺലൈൻ സ്ഥലംമാറ്റം പലപ്പോഴും അട്ടിമറിക്കപ്പെടുകയാണ്. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കേസിൽ സ്വജനപക്ഷപാതമുണ്ടെന്ന് കോടതി തന്നെ സൂചിപ്പിച്ചു കഴിഞ്ഞു. സർക്കാർ കോടതിയിൽ നൽകിയ സ്റ്റേറ്റ്മെന്റ് അട്ടിമറിച്ച് സ്വജനപക്ഷപാതത്തിന് ശ്രമം നടക്കുന്നതായി കോടതി വിധിയിൽ നിന്ന് വ്യക്തമാകുന്നു. സ്ഥലംമാറ്റവും പ്രൊമോഷനും പൂർണ്ണമായും ഓൺലൈനാകുന്നതു വരെ പ്രതിഷേധം ശക്തിപ്പെടുത്തും.
ആസൂത്രിത അച്ചടക്ക നടപടികൾ തദ്ദേശകങ്ങളുടെ ജനകീയമുഖം നഷ്ടപ്പെടുത്തുന്നു
തദ്ദേശകങ്ങളിലെ ജീവനക്കാരിൽ ഭൂരിഭാഗവും നിയമചട്ടങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്ത് സേവനം നൽകാൻ തൽപ്പരരായ ജനകീയ ഉദ്യോഗസ്ഥരാണ്. എന്നാൽ അധികാര കേന്ദ്രങ്ങളെ വ്യക്തി വിരോധത്തിന്റെറെ വിപണന കേന്ദ്രമാക്കിയും ഐ.വി.ഒമാരെ അച്ചടക്ക നടപടിക്കുള്ള ഉപകരണമാക്കി മാറ്റിയും നിസ്സാര കാരണങ്ങൾക്ക് അച്ചടക്ക നടപടികളുടെ വാൾമുനയുയർത്തുന്നത് തദ്ദേശകങ്ങ ളുടെ ജനകീയ മുഖം നഷ്ടപ്പെടുത്തും. സർക്കാർ ഇത് തിരിച്ചറിയാൻ ഇനിയും വൈകരുത്.
സ്ഥിരം ജീവനക്കാരെ താൽക്കാലികമാക്കാൻ നീക്കം
പഞ്ചായത്തുകളിൽ നിന്ന് ബ്ലോക്കുകളിലും ജില്ലാ ഓഫീസിലുമെത്തിയവർക്ക് രണ്ടു വർഷ ത്തോളം ശമ്പളം കിട്ടാതിരുന്നതും ജീവനക്കാർ കേസ് (ഒ.എ.362/2025) നടത്തേണ്ടി വന്നതും ഏകികരണത്തിന്റെ ബാക്കിപത്രം മാത്രമാണ്. പലജീവനക്കാർക്കും പെൻ വഴിയല്ലാതെ താൽക്കാലിക നമ്പറും ഐ.ഡിയും നൽകിയാണ് ശമ്പളം നൽകുന്നത്. ജീവനക്കാരെയാകെ ഗ്രാൻ്റ് ഇൻ എയ്ഡ് സംവിധാനത്തിലേക്ക് മാറ്റുവാനാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പെൻ നൽകുന്നില്ല എന്ന് തീരുമാനിച്ചാൽ അതിനർത്ഥം താൽക്കാലിക ജീവനക്കാരായി കരുതുന്നു എന്നാണ്. വിവിധ ഓഫീസുകളിലെ നിരവധി ജീവനക്കാർക്ക് ജില്ലാ ഓഫീസുകളിൽ നിന്നാണ് ശമ്പളം നൽകുന്നത്. ഇങ്ങനെ രണ്ടുതരം ജീവനക്കാരെ സൃഷ്ടിക്കുന്നതിനെ ചെറുക്കേണ്ടതുണ്ട്.
സെക്രട്ടറി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം അവസാനിപ്പിക്കണം
ഉയർന്ന തസ്തികയിൽ നേരിട്ടുള്ള നിയമനം അവസാനിപ്പിച്ച് താഴേത്തട്ടിലെ ജീവനക്കാരുടെ പ്രൊമോഷൻ നിലനിർത്തണം. സർക്കാർ ചർച്ചകളിൽ ഇക്കാര്യം ജോയിന്റ് കൗൺസിലും ഫെഡറേഷനും വ്യക്തമായി ആവശ്യപ്പെട്ടിട്ടുള്ളതാണ്. ചില സംഘടനകൾ നേരിട്ട് നിയമനത്തിന് ആവശ്യമുന്നയിച്ചതിലൂടെയാണ് ഇപ്പോൾ അതിനുള്ള നടപടികൾ നടക്കുന്നത്. റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി തഹസിൽദാർ നിയമനത്തിന് നേരിട്ട് നിയമനം വേണ്ടെന്ന് നിലപാടെടുത്ത എല്ലാ സംഘടനകളും തദ്ദേശ സ്ഥാപന ജീവനക്കാർക്ക് വേണ്ടി യോജിച്ച് നിന്നില്ല. സെക്രട്ടറി തസ്തികയിൽ നേരിട്ട് നിയമനം നടന്നാൽ സൂപ്രണ്ട് മുതൽ ഒഎ വരെയുള്ള ജീവനക്കാർക്ക് പ്രൊമോഷൻ സ്റ്റാഗ്നേഷൻ സംഭവിക്കുമെന്നത് തിരിച്ചറിയണം. ഈ വിഷയത്തിൽ ഫെഡറേഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്. സെക്രട്ടറി തസ്തികകൾ അടിയന്തിരമായി നികത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം പാലിക്കുന്നതിന് അടിയന്തിരമായി പ്രൊമോഷൻ നൽകി ഒഴിവുകൾ നികത്തണം.
ജോലിഭാരം അടിച്ചേൽപ്പിക്കരുത്, ചുമതലകൾ തീർക്കാൻ ഉചിതമായ സമയം അനുവദിക്കണം
സാങ്കേതികം, മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാർ ജോലിഭാരം കൊണ്ട് കഷ്ടപ്പെടുകയാണ്. എഞ്ചിനിയറിംഗ് ജീവനക്കാർക്ക് അവധിയില്ലാത്ത സ്ഥിതിയാണ്. കടുത്ത ജോലിഭാരം എല്ലാ ജീവനക്കാരേയും ബാധിക്കുന്ന വിഷയമായി മാറി. ഈ സാഹചര്യത്തിലാണ് ജീവനക്കാർ പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങുന്നത്.
2025 ആഗസ്റ്റ് 20 ന് പ്രിൻസിപ്പൽ ഡയറക്ടറേറ്റിനു മുന്നിലും ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസുകൾക്ക് മുന്നിലും നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ മുഴുവൻ ജീവനക്കാരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ
എസ്.സജീവ് (ചെയർമാൻ) കെ.പി.ഗോപകുമാർ (ജനറൽ സെക്രട്ടറി)
ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ്
പി.എൻ.ജയപ്രകാശ് (പ്രസിഡന്റ്) എസ്.എൻ.പ്രമോദ് (ജനറൽ സെക്രട്ടറി)
കേരള എൽ.എസ്.ജി എംപ്ലോയീസ് ഫെഡറേഷൻ
ആഗസ്റ്റ് 20 പ്രതിഷേധ മാർച്ച് ക്യാമ്പെയിൻ - കൊട്ടാരക്കര മേഖല🔻
കേരള എൻ.ജി.ഒ ക്യാമ്പെയിൻ🔻
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ജൂലൈ-1 ന് ജില്ലാകളക്ടറേറ്റിന് മുന്നിൽ നടന്ന മാർച്ച് 🔻
രാപ്പകൽ സമരം ഓഫീസ് ക്യാമ്പെയിൻ🔻
ഉത്തര, ദക്ഷിണ മേഖലാ നേതൃത്വ പരിശീലനക്യാമ്പുകൾ-കോഴിക്കോട്,തിരുവനന്തപുരം🔻
അധ്യാപക സർവ്വീസ് സമരസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന അതിജീവനധർണ്ണ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി സ.ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്യുന്നു. (വീഡിയോ കാണുന്നതിന് ചിത്രത്തിൽ ക്ളിക്ക് ചെയ്യുക) 🔻
സമരസമിതി നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നടന്ന അതിജീവന ധർണ്ണ-ദൃശ്യങ്ങൾ 🔻
അതിജീവന ധർണ്ണ കൊല്ലം കളക്ടറേറ്റിന് മുന്നിൽ 2024 സെപ്റ്റംബർ 6 🔻
കൊല്ലം കളക്ടറേറ്റിന് മുന്നിൽ നടന്ന അതിജീവന ധർണ്ണ ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ സ.കെ.പി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു 🔻
കേരള എൻ.ജി.ഒ മാസിക വരിസംഖ്യ ശേഖരണ ക്യാമ്പെയിൻ 2024 ആഗസ്റ്റ് 20-സെപ്റ്റംബർ 20 🔻
സിവിൽ സർവ്വീസ് സംരക്ഷണയാത്ര-ദൃശ്യങ്ങൾ
കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകത്തിനെതിരെ ജില്ലയിലെ വിവിധ മേഖലകളിൽ നടന്ന പ്രതിഷേധം - നീതി വേണം 🔻
വിദ്യാഭ്യാസ വകുപ്പിലെ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് സെക്രട്ടറിയേറ്റിൽ നിന്നുളള നിയമനത്തിനെതിരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം 🔻
ശമ്പളപരിഷ്കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 2024 ജൂലൈ 1-ന് കൊല്ലം ജില്ലാ കളക്ടറേറ്റിന് മുന്നിലേക്ക് നടന്ന മാർച്ച് 🔻
2024 ജൂലൈ 1-ന് കൊല്ലം ജില്ലാ കളക്ടറേറ്റിന് മുന്നിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ട്രഷറർ സ.പി.എസ്.സന്തോഷ്കുമാർ സംസാരിക്കുന്നു 🔻
പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 2023 നവംബർ 1-ന് കാസർകോഡ് നിന്നാരംഭിച്ച് 525 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഡിസംബർ 7 ന് തിരുവനന്തപുരത്ത് സമാപിച്ച സിവിൽ സർവ്വീസ് സംരക്ഷണ യാത്രയുടെ ജില്ലയിലെ പര്യടനം 🔻
സിവിൽ സർവ്വീസ് സംരക്ഷണ യാത്രയിൽ മലപ്പുറം ജില്ലയിലെ സ്വീകരണയോഗത്തിൽ ജാഥാ ക്യാപ്റ്റൻ ജനറൽ സെക്രട്ടറി സ.ജയശ്ചന്ദ്രൻ കല്ലിംഗൽ🔻
പങ്കാളിത്ത പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് 2022 ഒക്ടോബർ 26 ന് നടന്ന സെക്രട്ടറിയേറ്റ് മാർച്ച്. കാൽലക്ഷം ജീവനക്കാരുടെ മാർച്ചാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും 35000-ൽ അധികം ജീവനക്കാർ മാർച്ചിൽ പങ്കെടുത്ത് ചരിത്രവിജയമാക്കി 🔻
2021 ഉണർവ്വ് വനിതാ മുന്നേറ്റ ജാഥയുടെ ജില്ലയിലെ പര്യടനം 🔻